ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിൽ മോഡലും റിയാലിറ്റി ഷോ അവതാരകനും കുടുങ്ങുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസ് സംഘം നോട്ടീസ് നൽകി. ......
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവു കേസിൽ അന്വേഷണം സിനിമാ മേഖലയിലേക്കും. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരെ തിങ്കളാഴ്ച്ച എക്സൈസ് സംഘം ചോദ്യം ചെയ്യും. ......
രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി സിപിഐ. ഗ്രാമപഞ്ചായത്തിലെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് സിപിഎമ്മും സിപിഐയും തമ്മിൽ നടന്ന മത്സരത്തിൽ സിപിഎം പരാജയപ്പെട്ടത്. ......
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മതങ്ങളുമായി യോജിച്ചുകൊണ്ടുള്ള ഒട്ടേറെ കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ നേതൃത്വം വഹിച്ചയാളാണ് വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മതത്തിനെതിരെയും നിലകൊള്ളുന്ന ആളല്ല വെള്ളാപ്പള്ളിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ......
തനിക്ക് 'മ' എന്ന് പറയാൻ പറ്റില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാൽ വർഗീയതയായി എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ......
ചേർത്തല: ശ്രീ നാരായണ മെമ്മോറിയൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ യു പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവായി2025-26 അധ്യയന വർഷം മുതൽ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലേക്ക് പെൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ അധികൃതരും പി റ്റി എ യും നൽകിയ നിവേദനം മന്ത്രി പി.പ്രസാദ് വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണ്
സർക്കാർ ഉത്തരവ്. അടുത്ത അധ്യായന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരും.
5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പെൺകുട്ടികൾക്ക് പ്രവേശനം .സ്കൂളിൻ്റെ തുടർവികസനത്തിന് ഇത് ഗുണകരമാകും എന്നാണ് പ്രതീക്ഷ. ......
താൻ മുസ്ലീം വിരോധിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്നെ മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ചില ലീഗ് നേതാക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
ആലപ്പുഴയിൽ നിന്നും രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീമ സുൽത്താന സിനിമാ താരങ്ങൾക്ക് യുവതികളെയും എത്തിച്ച് നൽകിയിരുന്നെന്ന് റിപ്പോർട്ട്. തസ്ലീമ ഒരു പ്രമുഖ താരത്തിന് പെൺവാണിഭ ഏജന്റായി പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് സൂചന. ......
ഇന്നലെ രാത്രിയിൽ ആലപ്പുഴയിൽ നിന്നും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താന എന്ന യുവതി ലഹരിമാഫിയയിലെ പ്രധാന കണ്ണിയെന്ന് പൊലീസ്. കേരളത്തിലെ സിനിമാ മേഖലയിലുള്ളവർക്ക് ലഹരിമരുന്നുകൾ എത്തിച്ച് നൽകുന്ന തസ്ലിമ സുൽത്താന കണ്ണൂർ സ്വദേശിനിയാണ്. ......